ഇത് ഇഷ്ടങ്ങളുടെ ഒരിടം.
അത്ഭുതപ്പെടുത്തിയ
ഓര്‍മ്മകളില്‍ സ്നേഹവും പൊടി ഇഷ്ടങ്ങളും സൃഷ്ടിച്ച ഒരുപാട് നിമിഷങ്ങളും തീരങ്ങളുമുണ്ട്....
ഇഷ്ടപ്പെട്ട നിറങ്ങളും മണങ്ങളും ഗാനങ്ങളും....ഒരു ഫില്‍റ്റര്‍ ടിപ്പുള്ള സിഗരട്ടിനുപോലും ഇപ്പോള്‍ വീണ്ടും മനസ്സിലേക്ക് ഒരു പുകയിലക്കാടിനെ വിളിച്ചുവരുത്താന്‍ കഴിയുന്നു! പുകയിലയുടെ വാടകെട്ടിയ ഗന്ധം ജീവിതത്തില്‍ നിന്നും ഒഴിഞ്ഞുപോയിട്ടു വര്‍ഷങ്ങളായിട്ടും!....(പലപ്പോഴും തോന്നിയിട്ടുണ്ട് .....വലിക്കാത്ത ഒരു സിഗരട്ടിനാണ് ഹരമുള്ള ഒരു ഗന്ധമെന്ന്). ഞാന്‍ രണ്ടിലോ മൂന്നിലോ പഠിക്കുന്ന സമയത്താണ് വാപ്പിച്ചി ആദ്യമായെനിക്ക് ഒരു കാലിഡോസ്കോപ്പ് ഉണ്ടാക്കിതന്നത്.... മൂന്നു ചില്ലുകഷ്ണങ്ങള്‍ കൂട്ടിവെച്ചു അതിനോരറ്റം പ്ലാസ്ടിക്കു പൊതിഞ്ഞു....വളപ്പൊട്ടുകളും കടലാസ് കഷ്ണങ്ങളും ഇട്ട് അതിലൂടെ നോക്കിയപ്പോള്‍ ഞാനൊരു പുതിയ പ്രപഞ്ചം കണ്ടു.... ചെറുപ്പത്തിലെ എനിക്കോര്‍മയുള്ള എന്നെ അത്ഭുതപ്പെടുത്തിയ ആദ്യ കളിപ്പാട്ടം അതായിരുന്നു...